19 Oct 2022
Key Handing Over
ആഗോളതലത്തിൽ തന്നെ ജനജീവിതത്തെ സ്തംഭിപ്പിച്ചു കൊണ്ട് വ്യാപിച്ച കൊറോണ വൈറസ് ആഗോള സാമ്പത്തിക മേഖലയ്ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അന്യദേശ തൊഴിലാളികളെയും, മറ്റ് ചെറുകിട കച്ചവടക്കാരെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ഹോട്ടലുകൾ,ടൂറിസം, തുണിക്കടകൾ, ബാർബർ ഷോപ്പുകൾ, തുടങ്ങി ജനങ്ങളുടെ അവശ്യ കേന്ദ്രങ്ങളെല്ലാം ഇന്ന് അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. കാരണം ജനസാന്ദ്രത കുറയ്ക്കുന്നതിലൂടെ മാത്രമേ നമുക്ക് വൈറസിന്റെ സമൂഹ വ്യാപനം തടയാനാവൂ. അതിനു വേണ്ടി നമ്മൾ എല്ലാരും ഒരുമിച്ച് അതിജീവിക്കാൻ തയ്യാറാവണം. എന്നാൽ മാത്രമേ നമുക്കിതിൽ നിന്ന് കരകയറാൻ പറ്റൂ. കോവിഡ്-19 ന്റെ വരവോടെ ലോകത്തിന്റെ സമ്പദ് വ്യവസ്ഥയിൽ തന്നെ വല്ലാത്ത ഇടിവാണ് ഉണ്ടായിരിക്കുന്നത്. വരും കാലങ്ങളിൽ കോവിഡിന് മുമ്പ്-ശേഷം എന്നിങ്ങനെ രണ്ട് നിലയിലായിലായിരിക്കും സാമ്പത്തിക വിദഗ്ധർ നമ്മുടെ രാജ്യത്തെ സാമ്പത്തിക രംഗത്തെക്കുറിച്ച് വിശകലനം ചെയ്യുന്നത്. കോവിഡ് 19 രാജ്യത്തെ സമ്പൂർണ്ണ ലോക് ടൗണിലേക്ക് തള്ളിവിട്ടു. സമൂഹ വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി തൊഴിലിടങ്ങൾ വീടുകളിലേക്ക് പറിച്ചു മാറ്റപ്പെട്ടു. വർക്ക് അറ്റ് ഹോം എന്ന തീരുമാനത്തിലേക്ക് ഭൂരിഭാഗം കമ്പനികളും എത്തിച്ചേർന്നു. പക്ഷേ, എല്ലാ തൊഴിലിനും വർക് അറ്റ് ഹോം എന്ന തീരുമാനം പ്രായോഗികരമായിരുന്നില്ല. അതിനാൽ സാധാരണ ജനജീവിതത്തെ അത് പ്രതികൂലമായി ബാധിച്ചു. അവരുടെ വരുമാനം നിലച്ചു. ജീവിതം കൂടുതൽ പ്രതിസന്ധികൾ നിറഞ്ഞതായി. പക്ഷെ ഇതിലും വലിയ പ്രതിസന്ധികൾ മുന്നിൽ വന്നു നിന്നപ്പോഴും, അതിൽ നിന്ന് അടി പതറാതെ പുതിയൊരു ചുവടുറപ്പിച്ചവരാണ് നമ്മൾ. ഒരുമിച്ചു നിന്നാൽ എന്തും നമുക്ക് തരണം ചെയ്യാവുന്നതേയുള്ളൂ. പുതിയ തീരുമാങ്ങൾ വലിയ മാറ്റം തന്നെ സൃഷ്ടിച്ചേക്കാം. അതിനാൽ ഭാവിയെക്കുറിച്ചുള്ള ആശങ്കയിൽ ജീവിക്കുന്നവർക്ക് നല്ലൊരു അവസരമാണ് ടി.സി വൺ ബിൽഡേഴ്സ് നൽകുന്നത്. മാത്രമല്ല, ഇത്തരമൊരു പ്രതിസന്ധി വന്നിട്ടും വീണു പോവാതെ ഉയർന്നു നിൽക്കാൻ കഴിയുന്ന ഒരേ ഒരു മേഖല അത് റിയൽ എസ്റ്റേറ്റ് മേഖലയാണ്. സാമ്പത്തിക സുസ്ഥിരത പ്രതീക്ഷിക്കാവുന്ന മേഖല ആയതിനാൽ തന്നെ കോവിഡ് പ്രതിസന്ധി മുന്നിൽ നിൽക്കുമ്പോഴും ആശങ്കകൾ ഇല്ലാതെ നമുക്ക് ഭാവിയിലേക്ക് ഇൻവെസ്റ്റ് ചെയ്യാം. അതിനു പറ്റിയ മികച്ച സമയമാണിത്.